നിടുംപൊയിൽ ചുരത്തിൽ ലോറി അപകടം

Share our post

നിടുംപൊയിൽ : മൈസൂർ നിന്നും ഉളിക്കലേക്ക് കന്നുകാലികളെയും കൊണ്ട് വന്ന ലോറി നിടുംപൊയിൽ ചുരത്തിൽ അപകടത്തിൽ പെട്ടു.
നിയന്ത്രണം വിട്ട ലോറി 30 അടിയോളം താഴേക്ക് പതിച്ചു. വാഹനത്തിൽ രണ്ട് ജീവനക്കാരും എട്ട് പോത്തുകളുമുണ്ടായിരുന്നു. പേരാവൂർ അഗ്നിരക്ഷാ സേനയെത്തി ചരിഞ്ഞു നിൽക്കുന്ന വാഹനം കപ്പിയും റോപ്പും ഉപയോഗിച്ച് വീഴാതെ ഉറപ്പിക്കുകയും ലോറിക്കുള്ളിൽ കയറി ജീവനക്കാരെയും പോത്തുകളെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!