പ്രകാശൻ തെങ്ങിന്റെ മുകളിൽ; താഴെ നിറച്ചുവച്ച കള്ള് കളഞ്ഞ് കന്നാസുമായി സ്ഥലംവിട്ട് ആക്രിക്കാർ

Share our post

പിണറായി : കന്നാസിലുള്ളതു കള്ളാണെന്നറിയാതെ ഒഴുക്കിക്കളഞ്ഞശേഷം പ്ലാസ്റ്റിക് കന്നാസുമായി സ്ഥലംവിട്ട ആക്രി പെറുക്കാനെത്തിയവരെ നാട്ടുകാർ പിടികൂടി കള്ളിന്റെ പണം ഈടാക്കി. എടക്കടവിൽനിന്നു ചെത്തിയെടുത്തു ഷാപ്പിലേക്കു നൽകാനായി കന്നാസിൽ നിറച്ചുവച്ച കള്ളാണ് അസം സ്വദേശികളായ ദമ്പതികൾ പുറത്തേക്ക് ഒഴുക്കികളഞ്ഞത്. തുണ്ടിക്കണ്ടി കെട്ടിലെ ചാലിൽ പ്രകാശന്റെ 10 ലീറ്റർ കള്ളാണു നഷ്ടമായത്. പ്രകാശൻ തെങ്ങിൽ കള്ളെടുക്കാൻ കയറിയപ്പോൾ മറ്റൊരു ചെത്തുതൊഴിലാളിയാണു കള്ള് നിലത്ത് ഒഴുക്കിയതായി കണ്ടത്.

അന്വേഷണത്തിൽ നഷ്ടപ്പെട്ട കന്നാസ് പിണറായി ടൗണിൽവച്ചു സൈക്കിൾറിക്ഷയിൽ പോവുന്ന ആക്രിക്കാരുടെ ചാക്കിൽനിന്നു കണ്ടെത്തി. പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കള്ളിന്റെ വിലയായി 1500 രൂപ ചെത്തുതൊഴിലാളിക്കു നൽകി ആക്രിക്കാരായ ദമ്പതികൾ തടിയൂരി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!