പേരാവൂർ ടൗണിലെ ഓടകളുടെ ശുചീകരണം തുടങ്ങി
പേരാവൂർ: ദുർഗന്ധം വമിക്കുന്ന പേരാവൂർ ടൗണിലെ ഓടകളുടെ ശുചീകരണം തുടങ്ങി. നിടുംപൊയിൽ റോഡിലെ ഓടകളാണ് പൊതുമരാമത്ത് വകുപ്പ് ഒന്നാംഘട്ടത്തിൽ ശുചീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, പഞ്ചായത്തംഗം കെ.ജെ.ജോയിക്കുട്ടി എന്നിവർ ശുചീകരണത്തിന് നേതൃത്വം നല്കി. പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ടൗണിലെ ദുർഗന്ധം വമിക്കുന്ന ഓടകൾ ശുചീകരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ന്യൂസ് ഹണ്ട് ഓൺലൈൻ വാർത്ത നല്കിയിരുന്നു.
വാർത്തയുടെ ലിങ്ക് താഴെ
