വിമാനത്താവളത്തിന് നേർക്ക് ആക്രമണം; സർവീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്‌സും ഇൻഡിഗോയും

Share our post

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ.  എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തി തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വിമാന കമ്പനി കൂട്ടിച്ചേർത്തു.

ഇൻഡിഗോയും വിമാനസർവീസുകൾ നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ട്. കുവൈത്തിലേക്കും കുവൈത്തിൽനിന്നുള്ളതുമായ സർവീസുകളാണ് ജൂൺ നാലാം തീയതി വരെ നിർത്തിവെച്ചിട്ടുള്ളത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലായ ടി-1 ന് നേർക്കാണ് മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണമുണ്ടായത്. സംഭവത്തിൽ വലിയ നാശനഷ്ടമുണ്ടാവുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!