സൗദിയിലേയ്ക്കുള്ള വിമാനസർവീസുകൾ നവംബർ ഏഴ് വരെ എയർ ഇന്ത്യ നിർത്തിവെച്ചു

Share our post

റിയാദ്: സൗദിയിലേയ്ക്കുള്ള വിമാനസർവീസുകൾ നവംബർ ഏഴ് വരെ എയർ ഇന്ത്യ നിർത്തിവെച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ജിദ്ദയിലേയ്ക്കുള്ള വിമാനസർവീസുകൾ ഒക്ടോബർ 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചു നൽകാനുള്ള സൗകര്യം ഒരുക്കിയതായി എയർ ഇന്ത്യ എക്സിലൂടെ അറിയിച്ചു. റീഫണ്ട് വേണ്ടാത്തവർക്ക് മറ്റൊരു തീയതിലേയ്ക്ക് സൗജന്യമായി ടിക്കറ്റ് റീബുക്ക് ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

2026 ഒക്ടോബർ 24 നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് സൗജന്യ റീബുക്കിങ്ങിനും റീഫണ്ടിനും അർഹതയുള്ളതെന്നും കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾ യാത്രക്കാർ എയർ ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റുമായോ കസ്റ്റമർ കെയറുമായോ ബന്ധപ്പെടണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!