ദീപക് സിംഗാളിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല; കുറ്റപത്രവും സമര്‍പ്പിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ വാദം തെറ്റ്

Share our post

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ടാസ്‌ക് ഫോഴ്സ് സമിതിയില്‍ അംഗമായ ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെതിരായ കേസുകളില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചെന്നെ മുഖ്യമന്ത്രിയുടെ വാദം തെറ്റ്.

ദീപക്കിനെതിരായ വിജിലന്‍സ് കേസില്‍ ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ദീപക്കിനെതിരെ അഴിമതിയിലും പണം തട്ടിയതിലും കേസുണ്ട്. ഈ രണ്ട് കേസിലും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ ദീപക് സിംഗാളിനെതിരെ വിജിലന്‍സ് കേസ് ഇല്ലെന്നും എല്ലാ പരാതിയിലും ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.

ഭരണരംഗത്ത് വലിയ പ്രവൃത്തി പരിചയമുള്ള ആളായതുകൊണ്ടാണ് ദീപക്കിനെ ടാസ്‌ക് ഫോഴ്‌സിലേക്ക് പരിഗണിച്ചത്. ടാസ്‌ക് ഫോഴ്സ് രുപീകരിക്കാന്‍ എകെജി സെന്ററില്‍ നിന്ന് ലിസ്റ്റ് വാങ്ങാറില്ല. സംസ്ഥാനത്തെ ആശുപത്രികളെ ആഗോള ഭീമന്‍മാര്‍ ഏറ്റെടുക്കുന്നതിനെതിരായ പോരാട്ടം സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീപക് സിംഗാള്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണെന്നും, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!