പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ

Share our post

തിരുവനന്തപുരം: പി.എസ്.സി. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം. തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം. എൽപിഎസ്ടി റാങ്ക് ലിസ്റ്റ് പുറത്തിറക്കി രണ്ടുവർഷം പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയത്.

അർഹരായ മുഴുവൻ ഉദ്യോഗാർഥികൾക്കും ഒഴിവുകൾ നികത്തി നിയമനം നൽകുക, എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുക, കോഴ നിമനങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം.

സാമ്പത്തിക ബാധ്യത ഉയർത്തിയാണ് സർക്കാർ നിയമനം അവഗണിക്കുന്നതെന്നും എന്നാൽ എയ്ഡഡ് നിയമനങ്ങൾക്ക് ശുപാർശ നൽകിയെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. ഇതിലൊന്നും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഈ വിഷയങ്ങളിൽ വാചാലാനായിരുന്നു. എന്നിട്ടും അദ്ദേഹം മുഖ്യമന്ത്രി ആയപ്പോൾ വിഷയം എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നും ഉദ്യോഗാർഥികൾ ചോദിച്ചു. അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!