ത​മി​ഴ​ക​ത്ത് ഇ​നി സി​ങ്ക​പ്പെ​ൺ​പ​ടൈ​ക്കാ​ലം; വ​നി​താ സു​ര​ക്ഷാ സേ​ന​യെ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

Share our post

ചെ​ന്നൈ: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി ത​മി​ഴ​നാ​ട്ടി​ൽ സി​ങ്ക​പ്പെ​ൺ​പ്പ​ടൈ സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഫോ​ഴ്‌​സി​നെ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളും സേ​ന​യു​ടെ ഹോ​ളോ​ഗ്രാ​മും മു​ഖ്യ​മ​ന്ത്രി പു​റ​ത്തി​റ​ക്കി.

സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദ്രു​ത​ഗ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സേ​ന​യാ​ണി​ത്. ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് കെ.​ഭ​വാ​നി​ശ്വ​രി​യാ​ണ് ഈ ​പ്ര​ത്യേ​ക സേ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​യു​ട​ൻ സി. ​ജോ​സ​ഫ് വി​ജ​യ് ഒ​പ്പു​വെ​ച്ച ആ​ദ്യ ഉ​ത്ത​ര​വു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഈ ​പ്ര​ത്യേ​ക സേ​ന​യു​ടെ രൂ​പീ​ക​ര​ണം. സൈ​ബ​ർ ക്രൈം ​വി​ഭാ​ഗം, സോ​ഷ്യ​ൽ മീ​ഡി​യ സെ​ൽ, ഇ​ന്‍റ​ലി​ജ​ൻ​സ് വിം​ഗ്, ത​മി​ഴ്‌​നാ​ട് സ്‌​പെ​ഷ്യ​ൽ പോ​ലീ​സ് ബ​റ്റാ​ലി​യ​നു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഈ ​ഫോ​ഴ്‌​സി​ലേ​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

18 സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വ​ലി​യൊ​രു നി​ര ത​ന്നെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും. സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!