മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മാ​താ​വ് ഒ​മ്പ​തു​കാ​രി​യാ​യ മ​ക​ളെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ടു

Share our post

എ​ട​ക്ക​ര: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മാ​താ​വ് കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഒ​മ്പ​തു​കാ​രി​യാ​യ മ​ക​ളെ കി​ണ​റ്റി​ല്‍ ത​ള്ളി​യി​ട്ടു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. മു​പ്പ​ത്തി​യ​ഞ്ച് റിം​ഗു​ക​ള്‍ ഇ​റ​ക്കി​യ കി​ണ​റ്റി​ല്‍ വീ​ണ കു​ട്ടി ഒ​രു പോ​റ​ല്‍ പോ​ലു​മേ​ല്‍​ക്കാ​തെ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ചു​ങ്ക​ത്ത​റ കൈ​പ്പി​നി ക​വ​ല പാ​ര്‍​ട്ടി​ക്കു​ന്നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വു​മാ​യി ക​ല​ഹി​ച്ച ഭാ​ര്യ രാ​വി​ലെ മ​ക​ളെ മീ​ന്‍ മാ​ണി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കി​ണ​റി​ന​ടു​ത്ത് കൊ​ണ്ടു​പോ​യി ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ടു​നി​ന്ന അ​യ​ല്‍​വാ​സി​ക​ള്‍ ഉ​ട​ന്‍ കോ​ണി കി​ണ​റ്റി​ലി​റ​ക്കി കൊ​ടു​ക്കു​ക​യും കു​ട്ടി അ​തി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ ബ​ന്ധു​വാ​യ ഒ​രാ​ള്‍ കി​ണ​റ്റി​ലി​റ​ങ്ങി കു​ട്ടി​യെ ചേ​ര്‍​ത്ത് മോ​ട്ടോ​ര്‍ പൈ​പ്പി​ല്‍ പി​ടി​ച്ച് നി​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ര്‍​ന്ന് നി​ല​മ്പൂ​രി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന കി​ണ​റ്റി​ല്‍ കു​ട്ട ഇ​റ​ക്കി കു​ട്ടി​യെ​യും ബ​ന്ധു​വി​നെ​യും ക​ര​യ്ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് കു​ട്ടി​യെ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പ്ര​ഥ​മ ചി​കി​ത്സ​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ മാ​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!