കാ​ക്ക​ക​ളും കോ​ഴി​ക​ളും ച​ത്തു​വീ​ഴു​ന്നു

Share our post

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ക്ക​ക​ളും കോ​ഴി​ക​ളും കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു. സം​ഭ​വ​ത്തി​ൽ പ​ക്ഷി​പ്പ​നി സം​ശ​യി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ. എ​ന്നാ​ൽ, ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ആ​രോ​ഗ്യ-​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

പ​ട്ടീ​ൽ, പൈ​സാ​യി, മാ​മാ​നം, ക​മാ​ലി​യ സ്കൂ​ളി​ന്‍റെ പി​ൻ​വ​ശം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി പ​ക്ഷി​ക​ൾ ച​ത്തു​വീ​ഴു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​മൊ​ക്കെ നി​സാ​ര​മാ​യി ക​രു​തി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ക്ക​ക​ൾ ച​ത്തു​വീ​ഴു​ന്ന​ത് നാ​ട്ടു​കാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. മു​ഹ​മ്മ​ദി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വെ​റ്റ​റി​ന​റി ഡോ​ക്ട​ർ അ​നു ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ടെ പൈ​സാ​യി സി​ദ്ദീ​ഖ് ന​ഗ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി കോ​ഴി​ക​ളും ച​ത്തു​വീ​ണ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്ക് ശ​ക്തി കൂ​ടി. പ്ര​സി​ഡ​ന്‍റ് സി.​കെ. മു​ഹ​മ്മ​ദ്, ബി.​പി. ന​ലീ​ഫ, ആ​ർ.​പി. താ​ഹി​റ, ഷീ​ബ പ്ര​മോ​ദ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ച​ത്ത പ​ക്ഷി​ക​ളു​ടെ ക​ണ്ണു​ക​ളി​ൽ​നി​ന്നും തൊ​ണ്ട​യി​ൽ​നി​ന്നും മ​റ്റും ശേ​ഖ​രി​ച്ച സ്വാ​ബു​ക​ൾ പ​രി​ശോ​ധ​ന​ക്കാ​യി ക​ണ്ണൂ​രി​ലെ റീ​ജ​ണ​ൽ ഡി​സീ​സ് ഡ​യ​ഗ്നോ​സ്റ്റി​ക് ലാ​ബി​ലേ​ക്കും തു​ട​ർ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ൾ ഭോ​പ്പാ​ലി​ലെ ഹൈ ​സെ​ക്യൂ​രി​റ്റി ലാ​ബി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കും. ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം പ​ക്ഷി​പ്പ​നി​യാ​ണോ എ​ന്ന് കൃ​ത്യ​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ.

ച​ത്ത പ​ക്ഷി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴും നീ​ക്കം ചെ​യ്യു​മ്പോ​ഴും നി​ർ​ബ​ന്ധ​മാ​യും കൈ​യു​റ​ക​ളും മാ​സ്കും ധ​രി​ക്ക​ണ​മെ​ന്നും ച​ത്ത പ​ക്ഷി​ക​ളെ ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി മൂ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ക​ത്തി​ച്ചു​ക​ള​യു​ക​യോ ചെ​യ്യ​ണ​മെ​ന്നും ഡോ. ​അ​നു ദി​നേ​ശ് വ്യ​ക്ത​മാ​ക്കി.

മു​ന്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ർ​ജ​ലീ​ക​ര​ണം മൂ​ല​വും കാ​ക്ക​ക​ൾ ച​ത്തൊ​ടു​ങ്ങി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തു​വ​രെ ആ​രും പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ൽ, ക​ർ​ശ​ന ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!