കൊട്ടിയൂർ പെരുമാളിൻ്റെ പുതിയ ഭക്തിഗാന ആൽബം ‘പെരുമാൾ പൊരുൾ’ പുറത്തിറക്കി

Share our post

കൊട്ടിയൂർ: കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി. അനിൽ പുനർജനി രചിച്ച ഗാനം സുനിൽ.പി.ഉണ്ണിയാണ് ആലപിച്ചിരിക്കുന്നത്‌. മാധ്യമ പ്രവർത്തകൻ സജീവ് നായരാണ് സംവിധാനം. ‘പെരുമാൾ പൊരുൾ’ എന്ന ഭക്തിഗാന ആൽബം അക്കരെ സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ പ്രകാശനം ചെയ്തു.

അനിൽ പുനർജനി, സുനിൽ.പി. ഉണ്ണി, സജീവ് നായർ എന്നിവർ പങ്കെടുത്തു.സംഗീതം സിന്ധു സുരേഷ്. ശ്യാം ചാണപ്പാറ,സുനിൽ സുരേന്ദ്രൻ എന്നിവരാണ് കാമറ.കോറസ് സാറാ ജോബി , അന്ന. ഓർക്കസ്‌ട്രേഷൻ ജോബി കൊട്ടിയൂരും റിഥം സൗണ്ട് റെക്കോഡിംഗ് & മിക്‌സിംഗ് ഷിനോജ് പയ്യാവൂരും. സജീവ് നായർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ കൊട്ടിയൂർ ഭക്തി ഗാന ആൽബമാണ് പെരുമാൾ പൊരുൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!