തൊപ്പി’യുടെ കൂട്ടാളി അറസ്റ്റിൽ

Share our post

മഞ്ചേരി : സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യുറ്റ്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന്റെ കൂട്ടാളി അറസ്റ്റിലായി. കണ്ണൂർ അഴീക്കോട് പുന്നക്കൽ തൊലിച്ചിക്കണ്ടത്തിൽ മുഹമ്മദ് ഷമീറിനെ(24)യാണ് മഞ്ചേരി ഇൻസ്പെക്ടർ ടി.ജി.ദിലീപിൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

ഷമീറിന്റെ യുട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണത്തിനിടെ അപമാനിച്ചെന്ന മഞ്ചേരി സ്വദേ ശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇതേകേസിൽ നേരത്തേ ‘തൊപ്പി’ക്കും സുഹൃ ത്തുക്കളായ ഷഹദ് മല്ലുപറമ്പൻ (ജാസി), മുഹമ്മദ് (മമ്മു) എന്നിവർക്കുമെതിരേ മഞ്ചേരി പോലീസ് കേസെടുത്തിരുന്നു. മുഹമ്മദ് നേരത്തേ അറസ്റ്റിലായി. തൊപ്പി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. കേസിലെ രണ്ടാംപ്രതിയായ മുഹമ്മദ് ഷമീറിനെ കണ്ണൂർ വളപട്ടണത്തുനിന്നാണ് പോലീസ് പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!