പേരാവൂർ ടൗണിൽ ഉയരവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യം

Share our post

പേരാവൂർ: മലയോരത്തെ പ്രധാന ടൗണായ പേരാവൂരിലെ വിവിധ കവലകളിൽ ഉയരവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യം. തലശേരി, കൊട്ടിയൂർ, ഇരിട്ടി റോഡുകൾ സംഗമിക്കുന്ന ടൗൺ ജംഗ്ഷൻ, കൊട്ടിയൂർ റോഡിൽ താലൂക്കാസ്പത്രി ജംഗ്ഷൻ, പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള നരിതൂക്കിൽ ജ്വല്ലറി ജംഗ്ഷൻ, തലശേരി റോഡിൽ പോലീസ് സ്റ്റേഷനു സമീപം ശാന്തിനികേതൻ സ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അടിയന്തരമായി ഉയരവിളക്കുകൾ സ്ഥാപിക്കേണ്ടത്.

വർഷങ്ങളായി ഈ ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതർ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എം.എൽ.എ ഫണ്ടിലോ എം.പി.ഫണ്ടിലോ ഉൾപ്പെടുത്തിയെങ്കിലും ഉയരവിളക്കുകൾ ഉടനെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലും മാത്രമാണ് നിലവിൽ ഉയരവിളക്കുകളുള്ളത്.പഞ്ചായത്തിലെ മുരിങ്ങോടി, തൊണ്ടിയിൽ, മണത്തണ ടൗണുകളിലെല്ലാം ഇത്തരം ഉയരവിളക്കുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!