പേരാവൂർ സ്പാർക്ക് വോളി ഫെസ്റ്റ്; സ്പാർക്ക് പേരാവൂർ ജേതാക്കൾ
പേരാവൂർ: വി.സി.രാധാകൃഷ്ണൻ സ്മാരക ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ നടന്ന പേരാവൂർ വോളി ഫെസ്റ്റിൽ ആതിഥേയരായ സ്പാർക്ക് പേരാവൂർ ജേതാക്കളായി. പെരുവ വോളി ടീമിനെതിരെ നേരിട്ടുള്ള മൂന്ന് സെറ്റുകൾ നേടിയാണ് സ്പാർക്ക് പേരാവൂർ ജേതാക്കളായത്. ജേതാക്കൾക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണനും റണ്ണേഴ്സിന് വൈസ്.പ്രസിഡന്റ് കെ.എ.രജീഷും ടോഫി കൈമാറി. വാർഡംഗം കെ.പി.അബ്ദുൾ റഷീദ് അധ്യക്ഷനായി. പേരാവൂർ എസ്.എച്ച്.ഒ കെ.എസ്.നിഥിൻ മുഖ്യാതിഥിയായി.
എം.എം.സാദിഖ്, കെ.സാജിർ, ഷാജി കെളക്കാത്ത്,കൊയിലോട്ര നിസാർ, സുകുമാരൻ പുഞ്ചക്കര, വി.കെ.റഫീഖ്, ജോയി പാലക്കുന്നേൽ, സി.പി.അഫ്സൽ, സി.പി.നഫ്സൽ, സി.റിയാസ് എന്നിവർ നേതൃത്വം നല്കി. വെറ്ററൻ ടീം മത്സരത്തിലും സ്പാർക്ക് പേരാവൂർ ജേതാക്കളായി. മാലൂർ വോളി ടീമിനെയാണ് സ്പാർക്ക് പരാജയപ്പെടുത്തിയത്. ജേതാക്കൾക്ക് പഞ്ചായത്തംഗം ജൂബിലി ചാക്കോയും റണ്ണേഴ്സിന് പഞ്ചായത്തംഗം കെ.ജെ.ജോയിക്കുട്ടിയും ട്രോഫി കൈമാറി.
