പേരാവൂർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം
പേരാവൂർ: പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ മാത്യു തെക്കേമുറി അധ്യക്ഷനായി. പ്രഥമധ്യാപകൻ പി.റോബിൻ ജോസഫ്, ബൈജു വർഗീസ്, റാണി ടോമി, ലിസമ്മ ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, ആശ ബിജു, ജൂബിലി ചാക്കോ, രാജു ജോസഫ്, കെ.വി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
