പിണറായിയുടെ നമ്പറിന് കട്ട്; പത്ത് വർഷമായി ഉപയോഗിക്കുകയായിരുന്ന മൊബൈൽ നമ്പർ പൊതു ഭരണവകുപ്പ് കട്ട് ചെയ്തു
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്ത് വർഷമായി ഉപയോഗിക്കുന്ന നമ്പറാണ് കട്ട് ചെയ്തത്. മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പർ മുൻകൂട്ടി പറയാതെ കട്ട് ചെയ്യുകയായിരുന്നു.
മന്ത്രിയെന്ന നിലയിൽ ഭരണകാലയളവിൽ ഓരോരുത്തർക്കും ഔദ്യോഗിക നമ്പറുകൾ അനുവദിക്കാറുണ്ട്. ഇത്തരത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പിണറായി വിജയന് നൽകിയ നമ്പറാണ് കട്ട് ചെയ്തത്. ഇന്ന് രാവിലെ ഉപയോഗിക്കുന്നതിനിടെയാണ് കട്ട് ചെയ്ത വിവരമറിയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഔദ്യോഗിക ഉപയോഗത്തിന് മറ്റൊരു നമ്പർ അനുവദിച്ചേക്കുമെന്നാണ് വിവരം.
