വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഉന്നതതല ചര്‍ച്ചയ്ക്കൊടുവില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

Share our post

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിര്‍ണായക നടപടികളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പുനരുപയോഗ ഊര്‍ജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ സമഗ്രമായ ധാരണയിലെത്തി.

കായംകുളത്ത് 2000 MWh ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കും. KSEB, NTPC, NTPC Green Energy Limited (NGEL) എന്നിവര്‍ ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവയ്ക്കാനാണ് നീക്കം. 160 MWh BESS പദ്ധതികള്‍ 2027 മാര്‍ച്ചോടെ നടപ്പിലാക്കും. പോത്തന്‍കോട്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളില്‍ 80 MWh വീതമുള്ള BESS പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാനും ധാരണയായിട്ടുണ്ട്. 2027 മാര്‍ച്ചോടെയാണ് ഇത് യാഥാര്‍ത്ഥ്യമാകുക.

സംസ്ഥാനത്തെ അടിയന്തിര വൈദ്യുതി ലഭ്യത ഉറപ്പുവരുത്താന്‍ മഹാരാഷ്ട്രയിലെ NTPC സിന്നര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്. കായംകുളത്ത് നിലവിലുള്ള 27 MW സോളാര്‍ പദ്ധതി വേഗത്തില്‍ ആക്കാനും സര്‍ക്കാര്‍ സഹകരണം ഉറപ്പ് വരുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി കേരളത്തിന് സമര്‍പ്പിത വൈദ്യുതി നിലയം വേണമെന്ന് ആവശ്യവും എന്‍ടിപിസിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള Power Purchase Agreement ഒപ്പുവെച്ചേക്കും. KSEBയ്ക്ക് സാങ്കേതിക പിന്തുണ നല്‍കുമെന്നും NTPC വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!