ബൈക്ക് യാത്രക്കാരൻ മിന്നലേറ്റ് മരിച്ചു

Share our post

മുള്ളേരിയ (കാസർകോട്): പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഭാര്യാവീട്ടിൽ പോയി തിരിച്ച് ബൈക്കിൽ വരവെയാണ് നൗഫലിന് മിന്നലേറ്റത്. ഉടനെ മുള്ളേരിയ സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനാണ്‌. മാതാവ്: നബീസ. ഭാര്യ: സുഹ്റ. രണ്ട്‌ കുട്ടികളുണ്ട്. സഹോദരൻ: അബ്‌ദുൽ ഖാദർ. ചൊവ്വാഴ്ച വൈകിട്ട് മുതൽ മലയോരത്ത് ശക്തമായ മഴയും ഇടിമിന്നലുമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!