വൈദ്യുതി പ്രതിസന്ധി; ശാശ്വത പരിഹാരത്തിന് ദീർഘകാല പദ്ധതികൾ നടപ്പിലാക്കും; മന്ത്രി സണ്ണി ജോസഫ്

Share our post

പേരാവൂർ: വൈദ്യുതി പ്രതിസന്ധിയുടെ ശാശ്വത പരിഹാരത്തിന് ദീർഘകാല പദ്ധതികളാവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന്മന്ത്രി സണ്ണി ജോസഫ്. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി.

കൊട്ടിയൂർ-ബോയ്‌സ് ടൗൺ ചുരം രഹിതപാത യാഥാർത്ഥ്യമാക്കുക, മാനന്തവാടി -കൊട്ടിയൂർ-പേരാവൂർ -മട്ടന്നൂർ എയർപോർട്ട് റോഡ് എത്രയും വേഗം പണി പൂർത്തീകരിക്കുക,മാനന്തവാടി-കൊട്ടിയൂർ-പേരാവൂർ-ബെംഗ്ലൂരു കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുക, തൊണ്ടിയിൽ-കൊളക്കാട് -രാജമുടി-പൂവത്തും ചോല-കേളകം റോഡ് വീതി കൂട്ടി നവീകരിക്കുക,നിടുംപൊയിൽ-പേരാവൂർ-ഇരിട്ടി റോഡ് നവീകരണം എത്രയുമുടനെ പൂർത്തീകരിക്കുക എന്നീ പ്രമേയങ്ങൾ യോഗം ഐക്യകണ്‌ഠേന പാസാക്കി.

ലിസി ജോസഫ്, ബെന്നി തോമസ്, സണ്ണി സിറിയക്ക് പൊട്ടങ്കൽ, പൂക്കോത്ത് അബൂബക്കർ, വിജയൻ മനങ്ങാടൻ, ഷഫീർ ചെക്യാട്ട്, ജോണി ആമക്കാട്ട്, സന്തോഷ് ജോസഫ് മണ്ണാർകുളം, ചാക്കോ തൈക്കുന്നേൽ, പി.നമേഷ് കുമാർ, ഡോ. ട്രീസാ പോൾ, സിസിലി കണ്ണന്താനം, ശരത്ചന്ദ്രൻ, സി.ജെ.മാത്യു, പി.പി.മുസ്തഫ, ജിജോ ആന്റണി, സി.സുഭാഷ് ബാബു, പാൽ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!