മാടായിക്കാവ് കലശോത്സവത്തിന് അനധികൃതമായി ഡ്രോണുകൾ പറത്തി; സുരക്ഷാ വീഴ്ച ?

Share our post

കണ്ണൂർ : മാടായിക്കാവ് കലശോത്സവത്തിന് അനധികൃതമായി ഡ്രോൺ പറത്തിയതായി പരാതി. ഫോട്ടോ, വിഡിയോ പകർത്താനാണ് ആറോളം ഡ്രോണുകൾ പറത്തിയത്. ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ് കലശോത്സവത്തിന്റെ ചടങ്ങ് നടന്നത്. എന്നാൽ ആ ചടങ്ങ് പകർത്തുന്നതിനൊടൊപ്പം ഡ്രോൺ ക്ഷേത്ര ശ്രീകോവിലിനു മുകളിലൂടെ ഒരു മണിക്കൂറിലേറെ പറന്നു. സുരക്ഷാ മാനദണ്ഡം കാറ്റിൽ പറത്തിയാണ് ഡ്രോൺ പറത്തലെന്നാണ് പരാതി. രണ്ട് വർഷം മുൻപ് ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നുവെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. മാടായിക്കാവിന് അടുത്തായാണ് നേവൽ അക്കാദമിയും സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിലുള്ള സുരക്ഷ പ്രശ്നം നിലനിൽക്കെയാണ് അനധികൃതമായി ഡ്രോൺ പറത്തിയത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!