നിയമലംഘനം; ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

Share our post

ഇരിട്ടി : മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ ഉപഭോക്തൃ ചൂഷണം കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ ഇരിട്ടിയിലെ വിവിധ സ്ഥാപനങ്ങളില്‍ താലൂക്ക് തല സ്‌ക്വാഡ് പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങളിലും മത്സ്യ മാര്‍ക്കറ്റിലും നടത്തിയ പരിശോധനയില്‍ വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കല്‍, സാധനങ്ങള്‍ക്ക് അമിത വില ഈടാക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിനങ്ങളില്‍ പരിശോധന തുടരുമെന്ന് ഇരിട്ടി തഹസില്‍ദാര്‍ എന്‍.സീമ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണന്‍ കോയിറ്റി, ഫുഡ് സേഫ്റ്റി ഓഫീസര്‍ എം.എസ്.മഹേഷ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സിബി ജോസഫ്, കെ. കെ.സന്തോഷ് കുമാര്‍ തുടങ്ങിയവരും പരിശോധനാ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!