സ്‌കൂളുകളിൽ ആഴ്ചയിലൊരിക്കൽ കളർ ഡ്രസ്?; ആലോചനയുമായി സർക്കാർ

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഴ്ചയിലൊരു ദിവസം വിദ്യാർഥികൾക്ക് കളർ വസ്ത്രങ്ങൾ ധരിച്ചെത്താൻ അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. സ്‌കൂളുകളിൽ ഒരു ദിവസം കളർ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്ന നിർദേശത്തോട് വ്യക്തിപരമായി തനിക്ക് യോജിപ്പാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.

പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ കുട്ടികൾക്ക് കൂടുതൽ ആനന്ദകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആലോചന നടക്കുന്നത്. എന്നാൽ ഇതൊരു അക്കാദമിക വിഷയമായതുകൊണ്ട് തന്നെ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് വിശദമായ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വിദ്യാർഥികൾക്ക് ആഴ്ചയിലൊരു ദിവസം കളർ വസ്ത്രം ധരിക്കാൻ അവസരം നൽകുന്നത് അവരുടെ മാനസിക ഉല്ലാസത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്. ഈ നിർദേശത്തോട് വ്യക്തിപരമായി പൂർണ്ണ യോജിപ്പാണുള്ളത്. എങ്കിലും അധ്യാപക സംഘടനകളുമായും അക്കാദമിക വിദഗ്ധരുമായും ചർച്ച ചെയ്ത ശേഷം മാത്രമേ ഇതിൽ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയുള്ളൂ,” മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.

നിലവിൽ ചില സ്വകാര്യ സ്കൂളുകളിൽ സമാനമായ രീതികൾ പിന്തുടരുന്നുണ്ട്. ഇത് സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!