ന​വീ​ക​രി​ച്ച ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കും

Share our post

ത​ല​ശേ​രി: അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി നാ​ടി​ന് സ​മ​ർ​പ്പി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​വും വൃ​ത്തി​യു​ള്ള​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​നൊ​പ്പം മ​ല​ബാ​റി​ന്‍റെ ത​ന​ത് സ​വി​ശേ​ഷ​ത​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് 22.36 കോ​ടി ചെ​ല​വി​ൽ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 28,642 യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന സ്റ്റേ​ഷ​നി​ൽ 68 മു​ത​ൽ 70 വ​രെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

പ്ര​ധാ​ന മു​ൻ​ഭാ​ഗം ന​വീ​ക​രി​ച്ച​തി​നൊ​പ്പം വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പാ​ത​ക​ളോ​ട് കൂ​ടി​യ പു​തി​യ പ്ര​വേ​ശ​ന ക​വാ​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ധു​നി​ക​വ​ത്ക​രി​ച്ച ബു​ക്കിം​ഗ് ഓ​ഫീ​സു​ക​ൾ, എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത വെ​യി​റ്റിം​ഗ് ഹാ​ൾ, തു​റ​സാ​യ വെ​യി​റ്റിം​ഗ് ലോ​ഞ്ച്, ചി​ട്ട​യാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്ന് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ബു​ക്കിം​ഗ് ഓ​ഫീ​സ്, പോ​ർ​ച്ച്, പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യോ​ട് കൂ​ടി​യ ര​ണ്ടാ​മ​ത്തെ പ്ര​വേ​ശ​ന ക​വാ​ട കെ​ട്ടി​ട​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി.

ഫു​ട് ഓ​വ​ർ ബ്രി​ഡ്ജി​ൽ ര​ണ്ട് പു​തി​യ ലി​ഫ്റ്റു​ക​ൾ സ്ഥാ​പി​ച്ചു. 17 അ​ധി​ക പ്ലാ​റ്റ്‌​ഫോം ഷെ​ൽ​ട്ട​റു​ക​ൾ, ഉ​യ​ർ​ന്ന വെ​ളി​ച്ചം ന​ൽ​കു​ന്ന എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ, ഡൈ​നാ​മി​ക് ഇ​ല​ക്‌​ട്രോ​ണി​ക് ട്രെ​യി​ൻ ഇ​ൻ​ഡി​ക്കേ​ഷ​ൻ ബോ​ർ​ഡു​ക​ൾ, ഡി​ജി​റ്റ​ൽ കോ​ച്ച് ഗൈ​ഡ​ൻ​സ് സം​വി​ധാ​ന​ങ്ങ​ൾ, ആ​ധു​നി​ക ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ല​ഗേ​ജു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ക​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി. ടാ​ക്റ്റൈ​ൽ ന​ട​പ്പാ​ത​ക​ൾ, കൈ​വ​രി​ക​ളോ​ട് കൂ​ടി​യ റാ​മ്പു​ക​ൾ, താ​ഴ്ന്ന ഉ​യ​ര​ത്തി​ലു​ള്ള ബു​ക്കിം​ഗ് കൗ​ണ്ട​റു​ക​ൾ, എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശു​ചി​മു​റി​ക​ൾ തു​ട​ങ്ങി​യ ഭി​ന്ന​ശേ​ഷി-​സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ളും ‌‌സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!