ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം

Share our post

പേരാവൂർ: വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ജോസഫ് അധ്യക്ഷയായി.

പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി ജോസഫ്, ത്രേസ്യ പോൾ, സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയ്ഷാ ബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ, യശോദ വത്സരാജ്, ജോണി പാമ്പാടി, മോഹനൻ കൊളക്കാടൻ, ദീപ ഗിരീഷ്, ജിജി ജോയി, സി.ഗോപാലൻ, സി.ഷീബ, ജോ.ബി.ഡി.ഒ. എം.ബാബു, അക്രെഡിറ്റഡ് ജില്ലാ എൻജിനീയർ പി.ആർ.ആതിര, പി.ഷിജില എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!