ഡ്രൈഡേയിൽ അനധികൃത മദ്യവിൽപ്പന; സിനിമാപ്രവർത്തകൻ പിടിയിൽ

Share our post

കൊച്ചി: ഡ്രൈഡേയിൽ നഗരത്തിൽ കാറിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ വീട്ടിൽ ശുഹൈബ് (39) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. സിനിമാ മേഖലയിൽ ജോലിചെയ്യുന്ന ഇയാൾ മുൻപ്‌ കഞ്ചാവുകേസിൽ പ്രതിയായിട്ടുണ്ട്. ഇയാളിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എഴുപതിലധികം കുപ്പി (40 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവും 48 ബോട്ടിൽ (31.2 ലിറ്റർ) ബിയറും പോലീസ് കണ്ടെടുത്തു.

‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നഗരത്തിൽ പരിശോധന ശക്തമാക്കിയതിനിടെ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സെൻട്രൽ ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നിർദേശപ്രകാരം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം പി.ടി. ഉഷ റോഡിൽ പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ.മാരായ രാംലാൽ, സർജു, രാജേഷ് ചെല്ലപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കാർ സഹിതം കസ്റ്റഡിയിലെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!