ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമെതിരെ അപകീർത്തി പ്രസംഗം ; സണ്ണി എം. കപിക്കാടിനെതിരെ കേസ്

Share our post

തിരൂർ: ശബരിമല അയ്യപ്പ സ്വാമിക്കും മാളികപ്പുറത്തമ്മയ്ക്കുമെതിരെ പരസ്യമായി അപകീർത്തി പ്രസംഗം നടത്തിയതിന് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ തിരൂർ പോലീസ് കേസ്സെടുത്തു. ഹിന്ദു ഐക്യവേദി വെട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിലാണ് കേസ്. ഹിന്ദു ഐക്യവേദി തിരൂർ താലൂക്ക് സെക്രട്ടറി ഇടത്തോട്ടിൽ മനോജ് കുമാറും തിരൂർ എസ്.എസ്.എച്ച് .ഒ യ്ക്ക് പരാതി നൽകിയിട്ടുണ്ട്.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ മുന്നിൽ സമരം നടത്തുന്ന ഗവേഷക വിദ്യാർഥി അനഘ ശശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധ പരിപാടിയിലാണ് സണ്ണി എം.കപിക്കാട് മതവിദ്വേഷമുണ്ടാകുന്ന രീതിയിൽ പ്രസംഗിച്ചതെന്നാണ് പരാതി. വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറഞ്ഞു. സമരപന്തലിലെത്തിയ സണ്ണി കപിക്കാട് തന്റെ പ്രസംഗത്തിൽ ശബരിമല അയ്യപ്പ സ്വാമിയെ കുറിച്ചും മാളികപ്പുറത്തമ്മയെയും ചേർത്ത് അശ്ലീല പരാമർശം നടത്തിയെന്നാണ് ആക്ഷേപം. ഇത് അയ്യപ്പഭക്തരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവ് ഏല്പിച്ചുവെന്നും സമൂഹത്തിൽ അന്യ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച സണ്ണി കപികാടിനെതിരെ കേസെടുത്തു ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.സണ്ണി കപിക്കാടിനെതിരെ ഉടനെ നടപടിയെടുക്കണമെന്ന് ബിജെപി തിരൂർ മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!