ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി തു​ട​രും; പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​മാ​ന്ത​ര ഭ​വ​ന പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

Share our post

തി​രു​വ​ന​ന്ത​പു​രം: മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി തു​ട​ർ​ന്നു കൊ​ണ്ടു​പോ​കു​മെ​ന്നും, അ​തി​നൊ​പ്പം പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സ​മാ​ന്ത​ര​മാ​യി പു​തി​യ ഭ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​തി​ൽ എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദ​ളി​ത് ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നും ക​ല്ലു​മാ​ല ബ​ഹി​ഷ്ക​ര​ണ സ​മ​രം പോ​ലു​ള്ള കേ​ര​ളീ​യ ന​വോ​ത്ഥാ​ന പോ​രാ​ട്ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി സി.​എ​സ്.​ഡി.​എ​സി​ന് അ​നു​വ​ദി​ച്ച കോ​ളേ​ജ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​മെ​ന്നും ഇ​ത് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന ബ​ജ​റ്റി​ലെ തു​ക​ക്കു​റ​വ് എ​സ്.​സി-​എ​സ്.​ടി ഫ​ണ്ടു​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!