പേരാവൂരിൽ നബിദിനറാലി നടത്തി
പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പേരാവൂരിൽ നബിദിന റാലി നടത്തി. ജുമാ നിസ്‌കാരത്തിന് ശേഷം നടന്ന റാലി മഹല്ല് ഖത്തീബ് മൂസ മൗലവി ഫ്‌ളാഗ് ഓഫ് ചെയ്തു. മഹല്ല് ഭാരവാഹികളായ സി.പി.എച്ച്.അബ്ദുൾ മജീദ്, ജന.സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, ഖജാഞ്ചി നാസർ ചൂര്യോട്ട്, പൊയിൽ ഉമ്മർ ഹാജി, സാദിഖ് വാണിയക്കണ്ടി, വി.കെ.റഫീഖ്, പി.വി.സിറാജ്, റഹീം കൊയിലോട്ര, സിറാജ് കൊട്ടാരത്തിൽ, മുനീർ മരിയാടൻ, എസ്.എം.കെ.മുഹമ്മദലി, അരിപ്പയിൽ മജീദ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നല്കി. ടൗൺ ചുറ്റിയ ശേഷംകൊളവംചാൽ അബൂ ഖാലിദ് മസ്ജിദ് അങ്കണത്തിൽ റാലി സമാപിച്ചു. മഹല്ലിലെനബിദിനാഘോഷം ഞായറാഴ്ച സമാപിക്കും.
