ലഹരിമുക്ത ബോധവത്കരണ സന്ദേശവുമായി പേരാവൂർ പോലീസ് കൂട്ടയോട്ടം നടത്തി

Share our post

പേരാവൂർ: ലഹരി ഉപയോഗത്തിനെതിരെ അവബോധമുണർത്തി പേരാവൂർ പോലീസ് സബ്ഡിവിഷൻ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ലഹരിമുക്ത ബോധവത്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. മേലെ തൊണ്ടിയിൽ നിന്ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡിലേക്ക് നടത്തിയ കൂട്ടയോട്ടം പേരാവൂർ ഡി.വൈ.എസ്.പി പി.ചന്ദ്രമോഹൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, വാർഡ് മെമ്പർ ആശമാത്യു, പേരാവൂർ ഫൊറോന വികാരി ഫാ.ഷാജി തെക്കേമുറി, പി.റോബിൻ ജോസഫ്, എം.സി.കുട്ടിച്ചൻ എന്നിവർ സംസാരിച്ചു.

സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു ഡി.വൈ.എസ്.പി പി.ചന്ദ്രമോഹൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. എക്‌സൈസ് അസി.ഇൻസ്‌പെക്ടർ ബാബു ജോസഫ് ബോധവത്കരണ ക്ലാസെടുത്തു.

പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്,ഷഫീർ ചെക്ക്യാട്ട്, കെ.ജെ.ജോയിക്കുട്ടി, പ്രജിത്ത് ചാലാറത്ത്, പൂക്കോത്ത് സിറാജ്, കെ.കെ.രാമചന്ദ്രൻ, ഒ.ജെ.ബെന്നി, ഷബി നന്ത്യത്ത്, പോലീസ് ഇൻസ്‌പെക്ടർമാരായ എസ്.അസീം, ഇതിഹാസ് താഹ, വി.എം.ജയൻ, സബ് ഇൻസ്‌പെക്ടർമാരായ സി.സനീത്, മെൽബിൻ വിൻസെന്റ് എന്നിവർ സംസാരിച്ചു. പോലീസ്, എക്‌സൈസ്, എൻ.സി.സി, എസ്.പി.സി, മോണിങ്ങ് ഫൈറ്റേഴ്‌സ് തുടങ്ങിയവർ പങ്കാളികളായി. മാജിക്ക്‌ഷോ, ഫ്‌ളാഷ് മോബ്, സംഗീത സദസ്, നൃത്തശില്പം, ബാന്റ് മേളം എന്നിവയും നടന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!