പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ : പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. കാങ്കോൽ സ്വദേശി ഹരീഷ് നെല്ലൂർ (47) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പതിനേഴുകാരിയെ വീട്ടിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹരീഷിനെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്.
