ഇരിട്ടിയിലെ സ്പായിൽ നിന്ന് ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ

Share our post

ഇരിട്ടി : പാസ്പോർട്ടും വിസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി മേലെ സ്റ്റാൻഡിലെ ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ ജോലിചെയ്തിരുന്ന സുമ വാനുവൽ (22) ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. പശ്ചിമബംഗാൾ സ്വദേശിനിയാണെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഒരുവർഷത്തോളമാ യി യുവതി സ്പായിൽ ജോലിചെയ്തിരുന്നതായാണ് പോലീസ് പറയുന്നത്. ഇരിട്ടിയിലെത്തുന്നതിന് ആറുമാസം മുമ്പ് പശ്ചിമബംഗാളിലെത്തിയ യുവതി അവിടെനിന്നാണ് വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.

ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് യുവതി സമ്മതിച്ചതായും ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധനയിൽ ലഭിച്ചതായും പോലീസ് പറഞ്ഞു. പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് യുവതി ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് നടപടികൾ പൂർത്തിയാക്കി ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്കായുള്ള ക്യാമ്പിലേക്ക് മാറ്റും. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇരിട്ടി ഇൻ സ്പെക്ടർ കെ.വി. ഉമേഷ്, എസ്‌.എച്ച്.ഒ. സി. സനീത് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. ശ്രീനാഥ്, വനിതാ എസ്.ഐ. ടി. സന്ധ്യ, എസ്.ഐ. രാജു ജോസഫ്, എ.എസ്.ഐ. ബിജു എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!