മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

Share our post

തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകുന്നതിനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമായി മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ. ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ സ്റ്റേഡിയത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി.

കായിക-യുവജന മേഖലയ്ക്കായി 173.77 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കോളേജ് ക്യാമ്പസുകളിലെ കളിസ്ഥലങ്ങൾ പൂർണമായും ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 2036-ലെ ഒളിമ്പിക്സിൽ മത്സരിക്കാൻ പ്രാപ്തിയുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ 2036’ എന്ന പദ്ധതി നടപ്പിലാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!