സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​തേ​ടു​ന്ന​വ​ർ​ക്കും ‘വ​ൺ കേ​ര​ള ക​രു​ത​ൽ മി​ഷ​ൻ പ​ദ്ധ​തി’

Share our post

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രും മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​രു​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വ​ൺ കേ​ര​ള ക​രു​ത​ൽ മി​ഷ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

പ​ദ്ധ​തി​ക്കാ​യി ഒ​രു കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത മൂ​ലം ചി​കി​ത്സ​യും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും മു​ട​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് സ​ഹാ​യം എ​ത്തി​ക്കു​ക​യാ​ണ് മി​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

സ​ർ​ക്കാ​ർ ഇ​ത​ര സം​ഘ​ട​ന​ക​ൾ, സി​എ​സ്ആ​ർ ഫ​ണ്ടു​ക​ൾ, സ​ന്ന​ദ്ധ വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ സു​താ​ര്യ​മാ​യ രീ​തി​യി​ൽ അ​ർ​ഹ​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​യി​രി​ക്കും ഈ ​മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന ത​ത്വം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!