ഫെതേർസ് ലേഡീസ് ഇന്നർവെയർ പേരാവൂരിൽ പ്രവർത്തനം തുടങ്ങി
പേരാവൂർ: സ്ത്രീകൾക്കാവശ്യമായ വിവിധ ബ്രാൻഡഡ് ഇന്നർവെയർ കളക്ഷനുമായി ‘ഫെതേർസ് ഇന്നർവെയർ’ പേരാവൂർ ദോഹ പ്ലാസയിൽ പ്രവർത്തനം തുടങ്ങി. സിൻഡ്രല ബ്യൂട്ടി പാർലർ ഉടമ എം.ബിന്ദു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. ദീപ രാജൻ ആദ്യ വില്പന സ്വീകരിച്ചു. ഷിനോജ് നരിതൂക്കിൽ, വി.കെ.വിനേശൻ, പി.വി.ദിനേശ്ബാബു, കെ.എം.ബഷീർ, റീജ പ്രദീപൻ എന്നിവർ സംസാരിച്ചു.
