വീണ്ടും സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന് പരാതി; വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

Share our post

കൊല്ലം: ക്യാമ്പസില്‍ വീണ്ടും മോര്‍ഫിംഗ് പരാതിയുമായി വിദ്യാര്‍ത്ഥികള്‍. സഹപാഠികളുടെയും അധ്യാപകരുടെയും ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്തു എന്നാണ് പരാതി. പരാതിയെത്തുടര്‍ന്ന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥി അച്യുത് എസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറി.

വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു എന്നാണ് ആരോപണം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതായി വിദ്യാര്‍ത്ഥി സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ പരാതി പുനലൂര്‍ പൊലീസ് സ്റ്റേഷനും കൈമാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളുടെ പരാതിക്ക് പിന്നാലെ അക്കാദമിക്ക് കൗണ്‍സില്‍ ചേരുകയും വിദ്യാര്‍ത്ഥിയെയും രക്ഷകര്‍ത്താവിനെയും വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

പിന്നാലെ അവിടെ വെച്ച് കാര്യങ്ങള്‍ സംസാരിച്ചപ്പോഴാണ് അച്യുത് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നു എന്ന് സമ്മതിച്ചത്. കാക്കനാട് ഭാരത് മാതാ കോളേജില്‍ നടന്ന മോര്‍ഫിംഗിങ്ങിന് സമാനമായ വ്യാപ്തി ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം. ഉടന്‍ തന്നെ കേസെടുത്ത് അന്വഷണം ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!