കെ.എസ്.ആർ.ടി.സി. കാർഗോ ലോജിസ്റ്റിക്‌സ് സർവീസ് തുടങ്ങി; ലക്ഷ്യമിടുന്നത് നൂറിലധികം ട്രക്കുകൾ ഉൾപ്പെട്ട സംവിധാനം

Share our post

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. കാർഗോ ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി സി.പി. ജോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണിത്. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങളിൽ ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കും.

നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്‌ളീറ്റായി കെ.എസ്.ആർ.ടി.സി. മാറുമെന്ന് മന്ത്രി പറഞ്ഞു.

ഡൽഹിയിൽനിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിയ മൊബൈൽ ഫോണുകളാണ് ആദ്യമായി കെ.എസ്.ആർ.ടി.സി.യുടെ ട്രക്കിൽ എറണാകുളത്തേക്ക് കയറ്റിയയച്ചത്. സ്‌കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് കാർഗോ സേവനത്തിനായി കെ.എസ്.ആർ.ടി.സി.ക്ക് പിന്തുണ നൽകുന്നത്.

തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസലർ ഷീബ പാട്രിക് അധ്യക്ഷയായി. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. പി.എസ്. പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി.കെ. അജു തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!