പേരാവൂരിൽ കാർഷിക വിപണന ആഴ്ചചന്ത പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രവും ആഴ്ചചന്തയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷയായി. പേരാവൂർ കൃഷി അസി.ഡയറക്ടർ പി.അശ്വതി പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ജനപ്രതിനിധികളായ പി.പി.നൂറുദ്ദീൻ, ഷീബ ഗോപിനാഥ്, കെ.പി.അബ്ദുൾ റഷീദ്, റാണി ടോമി, രാജു ജോസഫ്, കെ.കെ.സ്മിത, ബേബി സോജ, പഞ്ചായത്ത് സെക്രട്ടറിബാബു തോമസ്, ഷൈനി മനോജ്, കെ.കെ.രാമചന്ദ്രൻ, കൃഷി ഓഫീസർ ഷെറിൻ ജോസ് എന്നിവർ സംസാരിച്ചു.

കർഷക സഭയും ഞാറ്റുവേലചന്തയുമുണ്ടായിരുന്നു. പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ പത്ത് മുതലാണ് ആഴ്ച ചന്ത പ്രവർത്തിക്കുക. കുടുംബശ്രീ ഉത്പന്നങ്ങളും ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!