സിബിച്ചൻ.കെ.ജോബിന്റെ മൂന്നാമത്തെ പുസ്തകം പ്രകാശനം ചെയ്തു
പേരാവൂർ: സിബിച്ചൻ.കെ.ജോബിന്റെ മൂന്നാമത്തെ പുസ്തകം ആനന്ദ ഭുവനം നോവൽ പേരാവൂർ രാജധാനി ഓഡിറ്റോറിയത്തിൽ സാഹിത്യകാരൻ ടി.പി.വേണുഗോപാലൻ പ്രകാശനം ചെയ്തു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ഫാദർ മാത്യു തെക്കേമുറി മുഖ്യാതിഥിയായി. രഞ്ജിത്ത് മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. പി.ജി.ബാബു, മഹേഷ് മംഗലാട്ട്, വി.കെ.പ്രഭാകരൻ, കെ.ബി.ജനു, വി.ബാബു, കെ.പി.അബ്ദുൾ റഷീദ്, രാജു ജോസഫ്, മനീഷ് മുഴക്കുന്ന്, എൻ.ജെ.ജോസഫ്, പി.ജെ.ജോസഫ്, സിബിച്ചൻ.കെ.ജോബ് എന്നിവർ സംസാരിച്ചു.
