കൊട്ടാരക്കര അപകടം; മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ചു ലക്ഷംവീതം ധനസഹായം നൽകും

Share our post

തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തിൽ ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരനായ അജയൻ ആചാരി (45) എന്നിവരാണ് മരിച്ചത്.

മണ്ണ് കയറ്റി വന്ന ലോറിഅമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുമ്പോൾ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!