പ്രതികൂല കാലാവസ്ഥ; വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

Share our post

കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ നിന്ന് അങ്ങോട്ടേക്കുള്ള യാത്ര നിയന്ത്രിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു. കണ്ണൂരിന്റെയും വയനാടിന്റെയും അതിർത്തി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, റോഡിലേക്ക് പാറ വീഴൽ, വെള്ളം കയറൽ, ഗതാഗത സ്തംഭനം എന്നിവയൊക്കെ പ്രതീക്ഷിക്കാമെന്നതിനാൽ വളരെ അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ വയനാട്ടിലേക്കുള്ള യാത്ര അനുവദിക്കില്ല. പാൽചുരം റോഡിൽ വൈകീട്ട് 6 മുതൽ പിറ്റേന്ന് പുലർച്ചെ 6 വരെയുള്ള രാത്രിയാത്ര നിരോധനം തുടരും. പ്രതികൂല കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!