തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ ബുധനാഴ്ച കൂടി പേര് ചേർക്കാം

Share our post

കണ്ണൂർ : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപ തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ബുധനാഴ്ച (ആഗസ്റ്റ് 5) കൂടി അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പട്ടികയിൽ പേര് ചേർക്കാം. അതിന് ഓൺലൈനായി www.sec.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 306947 വോട്ടർമാരാണുള്ളത്. ഇതിൽ 157616 സ്ത്രീകളും 149327 പുരുഷന്മാരും 4 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകൾക്കായി 385 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും.

കരട് പട്ടിക അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മീഷൻ വെബ്സൈറ്റിലും പരിശോധിക്കാം.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്) മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (കണ്ണൂർ, തൃശ്ശൂർ, പാലക്കാട്) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്) 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!