അടച്ചുപൂട്ടിയ ക്രഷറുകൾക്ക് അനുമതി; കണിച്ചാർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പൂളക്കുറ്റിയിലെ ജനങ്ങൾ രംഗത്ത്

Share our post

പൂളക്കുറ്റി: ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മുൻ കണിച്ചാർ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതി പൂട്ടിച്ച രണ്ട് ക്രഷറുകൾക്കും ലൈസൻസ് നല്കിയ നിലവിലെ യു.ഡി.എഫ് ഭരണ സമിതിക്കെതിരെ പ്രദേശ വാസികൾ രംഗത്ത്. പഞ്ചായത്തിൻ്റെ തീരുമാനത്തിനെതിരെ എട്ടാം വാർഡ് അംഗങ്ങൾ പ്രത്യേക ഗ്രാമ സഭ നടത്തി പ്രതിഷേധിച്ചു. യു.ഡി.എഫ് ഭരണ സമിതി അനുമതി നല്കിയ രണ്ട് ക്വാറികളുടെയും ലൈസൻസ് റദ്ദാക്കണമെന്നും പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻപത് വാർഡുകളിൽ പുതിയ ക്വാറികൾക്കോ ക്രഷറുകൾക്കോ അനുമതി നല്കരുതെന്നും പ്രത്യേക ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!