മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി

Share our post

കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അസം സ്വദേശി റഫീജുൽ ആണ് ഭാര്യ സജിദ ഖാത്തൂനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി, പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!