ബ്യൂട്ടി പാർലേഴ്സ് ഓണേഴ്സ് സമിതി; ദീപാരാജൻ പ്രസിഡന്റ്, എം.ബിന്ദു സെക്രട്ടറി
പേരാവൂർ: ബ്യൂട്ടി പാർലേഴ്സ് ഓണേഴ്സ് സമിതി പേരാവൂർ ഏരിയാ സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു. വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് എം.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ദീപാ രാജൻ അധ്യക്ഷയായി. ഷബി നന്ത്യത്ത്, എം.ബിന്ദു, സ്മിതാ ഷാജി, കെ.തനൂജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ദീപാ രാജൻ (പ്രസി.), എം.ബിന്ദു (സെക്ര.), ആദിത്യ ശരത്ത് (ഖജാ.).
