പോക്‌സോ കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മലപ്പുറം: പോക്‌സോ കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് പ്രതി പിടിയിലായത്. മലപ്പുറം മക്കരപറമ്പ് സ്വദേശി ഇസ്മയിലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ആണ് ഇസ്മയില്‍. ഒക്ടോബര്‍ 16 നാണ് കേസിന് ആസ്പദമായ സംഭവം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
