ആളില്ലാത്ത വീട്ടില്‍ ആയുധങ്ങളുമായെത്തി മോഷണം; വാര്‍ഡ് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്
കൊച്ചി: കാലടി മാണിക്യമംഗലത്ത് മോഷണ കേസില്‍ പ്രതിയായ വാര്‍ഡ് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. കൊല്ലംകുടി വീട്ടില്‍ സജിയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. ശനിയാഴ്ച രാത്രിയാണ് മോഷണശ്രമത്തിനിടെ സജി പിടിയിലായത്. ആളില്ലാത്ത സമയത്ത് അടുത്ത വീട്ടിലേക്ക് ആയുധങ്ങളുമായി എത്തി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. സജി മതില്‍ ചാടുന്നത് കണ്ട അയല്‍വാസി വിവരം വീട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീടിന്റെ ടെറസില്‍ നിന്ന് സജിയെ പിടികൂടുകയായിരുന്നു. കാലടി പൊലീസിന് കൈമാറിയ സജിക്കെതിരെ മോഷണശ്രമത്തിന് കേസെടുത്തിരുന്നു.
