മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും; മരിച്ചവർ പേരാമ്പ്ര സ്വദേശികൾ

Share our post

തിരുവനന്തപുരം: മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. പേരാമ്പ്ര സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായി നോർക്ക അറിയിച്ചു. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നോർക്ക വ്യക്തമാക്കി. വിനോദയാത്രയ്ക്ക് പോയ മൂന്നുപേരാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം.

മലേഷ്യയിലെ സെലങ്കൂർ സംസ്ഥാനത്തുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും ഇതുവരെ 5 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട് കാണാതായ 3 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ സെലങ്കൂർ, പേരാക് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമായിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!