കൊട്ടിയൂർ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ
കൊട്ടിയൂർ : കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ. അവധിദിനമായ ശനിയാഴ്ച പുലർച്ചെ മുതൽ കൊട്ടിയൂരിലേക്കുള്ള പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും വാഹനങ്ങളുടെ നീണ്ടനിരയും രൂപപ്പെട്ടു. ബോയ്സ് ടൗൺ മുതൽ മണത്തണ വരെയാണ് ഗതാഗതക്കുരുക്കിൽ അമർന്നത്.
കൊട്ടിയൂർ മേഖലയിലായിരുന്നു ഗതാഗതക്കുരുക്ക് രൂക്ഷമായത്. കൊട്ടിയൂരിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി ബോയ്സ് ടൗൺ, ഇരിട്ടി, നെടുംപൊയിൽ ഭാഗങ്ങളിൽ കൊട്ടിയൂർ തീർഥാടകരുടെ വാഹനങ്ങൾ പോലീസ് മണിക്കൂറുകൾ പിടിച്ചിട്ടതും ഭക്തരെ ദുരിതത്തിലാക്കി. കൊട്ടിയൂരിൽനിന്ന് വാഹനങ്ങൾ പുറത്തേക്ക് പോകുന്നതിന് അനുസരിച്ചായിരുന്ന ബോയ്സ് ടൗൺ, ഇരിട്ടി, നെടുംപൊയിൽ ഭാഗങ്ങളിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങളെ കൊട്ടിയൂരിലേക്ക് പോലീസ് കടത്തിവിട്ടത്. വൈകീട്ടോടെയാണ് ഗതാഗതക്കുരുക്കിന് അയവുണ്ടായത്.
