കൊട്ടിയൂരിൽ ഇന്ന് രോഹിണി ആരാധന, ആലിംഗന പുഷ്പാഞ്ജലി

Share our post

കൊട്ടിയൂർ: വൈശാഖോത്സവകാലത്തെ നാലാമത്തെയും അവസാനത്തെയും ആരാധനാപൂജയായ രോഹിണി ആരാധന ഇന്ന് നടക്കും. എല്ലാ ആരാധനാപൂജകളിലും ഉച്ചയ്ക്ക് പൊന്നിൻ ശിവേലി, ആരാധനാ സദ്യ, സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം കളഭാഭിഷേകം എന്നിവ ഉണ്ടാകും.

രോഹിണി നാളിലാണ് സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി നടക്കുക. കുറുമാത്തൂർ നായ്ക്കൻ സ്ഥാനികനാണ് ആലിംഗന പുഷ്പാഞ്ജലി നടത്താനുള്ള അവകാശമുള്ളത്. കുറുമാത്തൂർ ഇല്ലത്തെ കൃഷ്‌ണൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. ഉച്ചപ്പൂജയ്ക്കൊപ്പമാണ് ആലിംഗന പുഷ്പാഞ്ജലി. തുളസിക്കതിരും തീർത്ഥവും അർപ്പിച്ച ശേഷം സ്വയംഭൂ വിഗ്രഹത്തെ കുറുമാത്തൂർ നായ്ക്കൻ ഇരുകൈകളും കൊണ്ട് ആലിംഗനം ചെയ്ത് നടത്തുന്ന പൂജയാണിത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!