അധ്യാപികമാര്‍ പ്രതികളായ വടകര എം.ഡി.എം.എ കേസ്; മുഖ്യ പ്രതി ഷിന്റോ അറസ്റ്റില്‍
കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എം.ഡി.എം.എ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എംഡിഎംഎ ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണെന്നാണ് നിഗമനം. കേസിലെ 11 പ്രതികളില്‍ പത്തുപേരും ഇതോടെ അറസ്റ്റിലായി.
കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എംഡിഎംഎ ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണെന്നാണ് നിഗമനം. കേസിലെ 11 പ്രതികളില്‍ പത്തുപേരും ഇതോടെ അറസ്റ്റിലായി.
ഇക്കഴിഞ്ഞ ജൂണ്‍ 28ന് പുലര്‍ച്ചെ രണ്ടു മണിയോടെ വടകരയില്‍ സഫ്വാന്‍ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തില്‍ അധ്യാപികമാരുടെ പങ്കും വെളിപ്പെടുകയായിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ വടകര എന്‍ഡിപിഎസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
